ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും? രണ്ട് വ്യവസായ മന്ത്രിമാർ കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി വരുമോ?

ഇഡി ട്രാവൻകൂർ ടൈറ്റാനിയത്തിലേക്കും? രണ്ട് വ്യവസായ മന്ത്രിമാർ കുടുങ്ങുമോ? ചെന്നിത്തല രാജിവയ്ക്കേണ്ടി വരുമോ?
Oct 17, 2026 04:31 AM | By PointViews Editor

തിരുവനന്തപുരം: ലാവലിൻ കേസിന് കാരണമായ അഴിമതി ആരോപണത്തിന് പിന്നാലെ പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയി മാറിയ കാലത്ത് സംസ്ഥാനത്ത് ഉയർന്ന വലിയ അഴിമതി ആരോപണമായിരുന്നു ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസ്. കരിമണലും കർത്തയും ഒക്കെ കരിമണൽ വിവാദമയ ഈ അഴിമതി കേസിൽ വിജിലൻസ് ,സിബിഐ, ഇഡി വരെ അന്വേഷണം നടത്തി വരികയാണ്. ഇതിനിടയിൽ കമ്പനി അടച്ചു പൂട്ടലിൻ്റെ പരിധിയിലാണ്.ഇതിനിടയിലാണ് അഴിമതി വഴി ഉണ്ടായ നഷ്ടം നികത്താൻ സർക്കാരിൽ നിന്ന് ധനഹായം ചോദിച്ച് നിയമസഭയിൽ ആവശ്യമുയരുന്നുണ്ട്. ഇതിൽ പ്രതികരണവുമായി വരികയാണ് അഴിമതിക്കെതിരെ പോരാടിയതിൻ്റെ പേരിൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന മുൻ ഉദ്യേഗസ്ഥൻ സെബാസ്റ്റ്യൻ ജോർജ്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയിലേയ്ക്ക് ശ്രീ. ജി. സ്റ്റീഫൻ വ്യവസായ-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നു_30 കോടി രൂപ പ്രവർത്തന മൂല ധനം ആയി ലഭിച്ചാൽ ഇപ്പോൾ എല്ലാം ശരിയാകും , ട്രാവൻകൂർ ടൈറ്റാനിയം രക്ഷപെടും എന്ന് ഒരു എം എൽ എ . ഇക്കാര്യങ്ങൾ പരിശോദിച്ചു വരുകയാണ് , സെൻട്രൽ വെയർ ഹൗസിങ് കോര്പറേഷനുമായി എന്തോ കരാർ ഉണ്ടാക്കി ടൈറ്റാനിയം കമ്പനിയുടെ കൈവശം ഉള്ള കുറെ സ്ഥലം പാട്ടത്തിനു കൊടുത്തു എത്രയോ കോടി രൂപ ലഭിക്കും , അതുപയോഗിച്ചു മൂല്യവർധിത ഉൽപ്പന്നമായ ഫാർമ ഗ്രേഡ് ടൈറ്റാനിയം ഡയോക്‌സൈഡ് ഉൽപ്പാദിപ്പിച്ചു കമ്പനിയെയും , തൊഴിലാളികളെയും രക്ഷിക്കും എന്നൊക്കെ വ്യവസായ വകുപ്പ് മന്ത്രി . എം എൽ എ മറ്റു ചില കാര്യങ്ങൾ കൂടി പറഞ്ഞു . ഉത്പാദനം നിലച്ചിട്ട് മൂന്നു മാസം , രണ്ടുമാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിച്ചിട്ടില്ല . റിട്ടയർ ചെയ്ത ജീവനക്കാർക്ക് നൽകുവാനുള്ള ആനുകൂല്യങ്ങളും , മറ്റു ബാധ്യതകളും എല്ലാം കൂടി ഒരു 90 കോടി രൂപയുണ്ട് . അസംസ്കൃത വസ്തുവായ സൽഫറിന്റെ വിലക്കയറ്റം ആണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം . 30 കോടി ലഭിച്ചാൽ എല്ലാം ഓ കെ .ചോദ്യം ചോദിച്ച എം എൽ യെ എനിക്ക് പരിചയം ഇല്ല . പക്ഷെ ഉത്തരം നൽകിയ വ്യവസായ വകുപ്പ് മന്ത്രി 14 വര്ഷം മുൻപ് ടൈറ്റാനിയം അഴിമതി കേസിൽ വിജിലൻസിന് മുൻപാകെ നൽകിയ മൊഴി എന്റെ കൈവശം ഉണ്ട് . ടൈറ്റാനിയം അഴിമതിയുടെ വിജിലൻസ് അന്വേഷണം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് 6.6.2006 ൽ ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു ( VE/30/06/SIU-1) രണ്ടു വ്യവസായ വകുപ്പ് മന്ത്രിമാർക്ക് 4 കോടി വീതം കൈക്കൂലി ലഭിച്ചു എന്ന സാക്ഷി മൊഴിയും , എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലിൽ അഴിമതി പണം വീതിക്കുന്നതു സംബന്ധിച്ച് നടന്ന ചർച്ചയുടെ വിവരങ്ങൾ അടങ്ങിയ സാക്ഷി മൊഴിയും എന്റെ കൈവശം ഉണ്ട് . ഇതൊക്കെ 2013 ൽ വിജിലൻസ് കോടതിയിൽ ഉന്നയിച്ചിട്ടുള്ളതും ആണ് . അതൊക്കെ സി ബി ഐ അന്വേഷിക്കട്ടെ . ഇ ഡി ക്കു ടൈറ്റാനിയം അഴിമതി പണത്തെ കുറിച്ച് എന്തോ വിവരം കിട്ടിയിട്ടുണ്ടെന്നാണ് എന്റെ നിരീക്ഷണം . അത് കൊണ്ടാണ് രണ്ടു മാസം മുൻപ് അവർ എന്നെ എറണാകുളത്തേക്കു വിളിപ്പിച്ചത് .

എം എൽ എ മറ്റു ചില ചോദ്യങ്ങൾ കൂടി ഉന്നയിച്ചിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുമായിരുന്നു . 30 കോടി ഇല്ലാത്തതു ആണ് പ്രശ്നം എന്ന് മനസിലാക്കിയിരിക്കുന്ന എം എൽ എ മറ്റു ചില ചോദ്യങ്ങൾ കമ്പനിയിലെ ഉദ്യോഗസ്ഥന്മാരോടും , വകുപ്പ് മന്ത്രിയോടും ചോദിച്ചാൽ കേരളത്തിലെ ജനങ്ങൾ അംഗീകരിക്കും . ആ ചോദ്യങ്ങൾ ചുവടെ കൊടുക്കുന്നു .

1. അപ്രായോഗികമായ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ ട്രാവൻകൂർ ടൈറ്റാനിയത്തിനു നഷ്ടം ആയതു എത്ര കോടി ആണ് ? ആ പൈസ കൊണ്ട് മൂല്യ വർദ്ധിത ഉൽപ്പന്നം ആയ ഫാർമ ഗ്രേഡ് ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നോ ? ( വിജിലൻസ് വകുപ്പ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് പ്രകാരം 2013 വരെ കണക്കാക്കിയ നഷ്ടം 165 കോടി ആണ് . യഥാർത്ഥ നഷ്ടം അതിലും വളരെ കൂടുതൽ )

2. 2007-08 കാലഘട്ടത്തിൽ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികൾ 18 വർഷമായി കമ്പനിയിൽ ഇരുന്നു തുരുമ്പെടുക്കുന്നു . അതിന്റെ മാത്രം നഷ്ടം 120 കോടിക്ക് മുകളിൽ . ഈ പൈസ കൊണ്ട് മൂല്യ വർദ്ധിത ഉൽപ്പന്നം ഉണ്ടാക്കുവാൻ കഴിയുമായിരുന്നില്ലേ?

3. ഇറക്കുമതിയുമായി ബന്ധപ്പെട്ടു ഫിൻലൻഡിൽ ഉള്ള ഒരു കമ്പനിക്ക് നൽകിയത് 30 കോടി രൂപ . ഇറക്കുമതി നടത്തിയ ശേഷം പദ്ധതി ഉപേക്ഷിച്ചു . ഈ പൈസ കൊണ്ട് മൂല്യ വർദ്ധിത ഉൽപ്പന്നം ഉണ്ടാക്കുവാൻ എന്തായിരുന്നു തടസ്സം ?

4. വെറും 100 പൗണ്ട് ( 8000 രൂപ ) ഓഹരി മൂലധനം ഉള്ള യു കെ യിലെ ബർമിംഗ്ഹാമിന് അടുത്തുള്ള ഒരു കമ്പനിക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ടു നൽകിയത് 32 കോടി രൂപ . വന്ന സാധനം എന്താണെന്ന് ദൈവത്തിനു മാത്രം അറിയാം . വികസനം നടപ്പിലാക്കുവാൻ ഈ പൈസ പോരായിരുന്നോ ? ആരായിരുന്നു തടസ്സം ?

5. 2007-08 ൽ യന്ത്ര സാമഗ്രികൾ ഇറക്കു മതി ചെയ്യുവാൻ യൂണിയൻ ബാങ്കിന്റെ കരമന ശാഖയിൽ നിന്നും ടൈറ്റാനിയം കമ്പനി 45 കോടി രൂപ വായ്പയെടുത്തു . അതിനു പലിശയായി നൽകിയത് 32 കോടി രൂപ . മൂല്യ വർദ്ധിത ഉൽപ്പന്നം ഉണ്ടാക്കാൻ ഈ പൈസ പോരായിരുന്നോ ? എന്തായിരുന്നു തടസ്സം ?

6. 2005 ലെ സർക്കാർ ഉത്തരവ് ലംഘിച്ചു കൊണ്ട് ടൈറ്റാനിയം അഴിമതിക്ക് വേണ്ടി /അഴിമതിയുടെ ബാധ്യത തീർക്കാൻ ഖജനാവിൽ നിന്നും എത്ര കോടി നൽകി ? വായ്പ നൽകിയ പൈസയും , അതിന്റെ പലിശയും തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ 92 കോടി രൂപ കമ്പനിയുടെ സർക്കാർ ഓഹരി ആക്കി മാറ്റി . കഴിഞ്ഞ 20 വർഷമായി പത്തു പൈസ പോലും കമ്പനി ഡിവിഡന്റ് നൽകിയിട്ടില്ല . അഴിമതിക്ക് വേണ്ടി ഖജനാവിൽ നിന്നും നൽകിയ കോടികൾ കൊണ്ട് എത്ര വികസന പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമായിരുന്നു .? 92 കോടിയുടെ 3 വർഷത്തെ പലിശ മതി മൂല്യ വർദ്ധിത ഉൽപ്പന്നം ഉണ്ടാക്കാൻ . അത് പറയാൻ വ്യവസായ വകുപ്പ് മന്ത്രിയുടെ നാവു പൊങ്ങുകയില്ല .

7. ഒരു മാസം മുൻപ് കമ്പനിയിൽ നിന്നും ലഭിച്ച മറുപടി പ്രകാരം 2026 മാർച്ച് വരെ സർക്കാരിൽ നിന്നും ലഭിച്ച വായ്പയും , പലിശയുമായി കമ്പനി ഇനിയും തിരിച്ചടയ്ക്കാനുള്ളത് 42.5 കോടി രൂപ . ( 92 കോടി രൂപ ഓഹരിയാക്കിയ ശേഷം ഉള്ള കണക്കാണ് ) മൂല്യ വർദ്ധിത ഉൽപ്പന്നം ഉണ്ടാക്കാൻ ഈ തുക പോരായിരുന്നോ ? എന്തായിരുന്നു തടസ്സം .?

8. ന്യൂട്രലൈസേഷൻ പ്ലാന്റിനും , കൊപ്പറാസ് റിക്കവറി പ്ലാന്റിനുമായി കമ്പനി പാഴാക്കിയത് 80 കോടി രൂപ . ഇത് മൂലം കമ്പനിയുടെ ലാഭത്തിൽ എന്ത് വർദ്ധനവ് ആണ് ഉണ്ടായത് ? ഈ പൈസ കൊണ്ട് മൂല്യ വർദ്ധിത ഉൽപ്പന്നം ഉണ്ടാക്കാതിരുന്നത് എന്ത് കൊണ്ടാണ് ?

9. ടൈറ്റാനിയം കമ്പനിക്കുള്ളത് 51.5 ഏക്കർ പാട്ട ഭൂമിയാണ് . കാൽ നൂറ്റാണ്ടു കാലത്തെ പാട്ടം കമ്പനി അടച്ചിരുന്നില്ല . എല്ലാം കൂടി 500 കോടിയോളം വന്നേക്കും . അത് എഴുതി തള്ളി എന്ന് വേണം കരുതാൻ . അഴിമതി നടത്തി തകർന്ന കമ്പനിയെ സഹായിക്കാൻ രാഷ്ട്രീയക്കാർക്കും , ഐ എ എസ് കാർക്കും എന്തൊരു ഉത്സാഹം .

ചോദ്യം ചോദിച്ച എം എൽ എ യുടെ അറിവിലേക്ക്

ട്രാവൻകൂർ ടൈറ്റാനിയത്തിലെ മലിനീകരണ പ്രശ്നം പരിഹരിക്കാൻ ആസിഡ് റിക്കവറി പ്ലാന്റും , കൊപ്പറാസ് റിക്കവറി പ്ലാന്റും , ന്യൂട്രലൈസേഷൻ പ്ലാന്റും സ്ഥാപിക്കാൻ കമ്പനിയോട് ആരും ആവശ്യപ്പെട്ടിരുന്നില്ല . ഇത് നടപ്പിലാക്കിയില്ലെങ്കിൽ കമ്പനി പൂട്ടും എന്നും ആരും പറഞ്ഞിരുന്നില്ല . കോടികളുടെ അഴിമതിക്ക് വേണ്ടി രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കന്മാരും , ഉദ്യോഗസ്ഥന്മാരും ചേർന്ന് കള്ള കഥകൾ ഉണ്ടാക്കി . 2001 മാർച്ച് 15 നു ലോകായുക്തയിൽ നിന്നും സ്റ്റേ വാങ്ങി കമ്പനിയുടെ തലയിൽ നിന്നും ഞാൻ ഒഴിവാക്കി കൊടുത്ത പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതുമൂലം ഉണ്ടായ നഷ്ടം ആണ് ട്രാവൻകൂർ ടൈറ്റാനിയത്തെ തകർത്തത് .

25 വര്ഷം മുൻപ് മൂല്യ വർദ്ധിത ഉൽപ്പന്നം ഉണ്ടാക്കുവാനുള്ള 30 കോടി കമ്പനിയുടെ കൈവശം ഉണ്ടായിരുന്നു . ( 25 വര്ഷം മുൻപ്‌ 30 കോടി വേണ്ടി വരില്ലായിരുന്നു ) അന്ന് സബ് മറൈൻ പൈപ്പ് ലൈൻ പദ്ധതിയും , മൂല്യ വർദ്ധിത ഉൽപ്പന്നം ഉണ്ടാക്കുവാനുമുള്ള പദ്ധതിയുമായാണ് കമ്പനി തയ്യാറാക്കിയിരുന്നതെങ്കിൽ ഞാൻ അതിനെ എതിർക്കുകയില്ലായിരുന്നു . എന്നാൽ കോടികളുടെ അഴിമതിക്ക് വേണ്ടി 108 കോടിയുടെ അപ്രായോഗികമായ മലിനീകരണ നിവാരണ പദ്ധതി നടപ്പിലാക്കാൻ ആണ് കമ്പനി ശ്രമിച്ചത് . 1600 ഓളം പേർക്ക് തൊഴിൽ നൽകിയിരുന്ന , അര നൂറ്റാണ്ടുകാലം ലാഭത്തിൽ പ്രവർത്തിച്ച ഒരു പൊതുമേഖലാ സ്ഥാപനം തകർന്നു. അഴിമതിക്കും ,പൊതുമുതൽ നഷ്ടത്തിനും ഉത്തരവാദികൾ ആയവർക്കെതിരെ നടപടി എടുക്കണം എന്ന് പറയുവാൻ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല . ഒരു രാഷ്ട്രീയ നേതാവും ഇല്ല . കോടികളുടെ അഴിമതി നടത്തിയ ശേഷം പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു ജനങ്ങളെ വിഡ്ഢികളാക്കുന്ന കുറെ കോമാളികളുടെ കേന്ദ്രം ആയി നിയമ സഭ അധപതിച്ചു എന്നതാണ് വാസ്തവം .

വ്യവസായ വകുപ്പ് മന്ത്രി ഫീസിബിലിറ്റിയെ കുറിച്ചൊക്കെ പ്രസംഗിക്കുന്നത് കേട്ടപ്പോൾ ചിരി വന്നു പോയി . ടൈറ്റാനിയത്തിലെ 108 കോടിയുടെ പദ്ധതി അപ്രായോഗികം ആണെന്നും , കമ്പനിയുടെ നാശത്തിനു ഇടയാക്കും എന്ന് 25 വര്ഷം മുൻപ് ചൂണ്ടി കാട്ടിയപ്പോൾ എന്നെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ട് ലോകായുക്‌തിനു മുൻപാകെ പ്രസ്താവന നൽകുകയാണ് ടൈറ്റാനിയം എം ഡി ചെയ്തത് .( ഇദ്ദേഹം കഴിഞ്ഞ മാസം മരണമടഞ്ഞു . സെബാസ്റ്റ്യൻ ജോർജ് ചൂണ്ടി കാട്ടിയതു ശരിയായിരുന്നു എന്ന് കണ്ണടയുന്നതിനു മുൻപ് അദ്ദേഹത്തിന് ബോധ്യം ആയി കാണും . ) എം ഡി യുടെ നിലപാടിനെ ലോകായുക്ത നിശിതമായി വിമർശിച്ചിരുന്നു . 15.3.2001 ലെ വിധിയിൽ നിന്നും .


quote.” The complainant (Sebastian George ) had submitted a representation ( Annexure 111 to the statement filed by the Company) He made some suggestions also. These suggestions have been summarily rejected not on the merits, but on the ground that the petitioner is not competent as an ordinary man to make suggestions.


The written statement reads thus :


“ It was not necessary because the company does not consider him capable of doing that. However, he was given a chance to glance through the Detailed Project Report. This was done by way of conviction on the part of the management about the desirability of sharing information with workers. However, the petitioner chose to thoroughly misuse the confidence the company vested on him. He misinterpreted many parts of the Detailed Project Report , amply mixed it with many false statements and assumptions, prepared a questionnaire and circulated it to the managers of the Company and Trade Unions


“ We do not appreciate this stand. Considering the magnitude of the work, gravity of the task, the enormous expenses involved, any suggestions from any quarter, even from an employee requires serious consideration. The suggestions can of course be rejected, but then, there should be reasons recorded. This makes the file and action transparent.


The counsel for the petitioner has a grievance that even the suggestions made by the petitioner ( Annexure 111- letter submitted before the chief Project Manager on 30.12.2000) are not considered. From the written statement, it can be gathered that the Company has not considered the suggestions on the merits or passed any order considering the objections. An anxiety to proceed with the second stage, even without considering the objections made, may lead to questioning the bonafides of the decision. This has to be avoided. We have also seen articles in the press making valuable suggestions regarding the erection of the effluent treatment plant.


When suggestions are made especially in respect of matters involving huge expenditure of money and also affecting several persons, it is in the interest of the company to streamline the procedure, take a decision on merits. To reject solely on the ground that the petitioner does not have technical expertise and to refuse to understand the problems highlighted may not be a correct procedure. We would have been happy if it was stated that these suggestions were being considered “. Unquote

ഈ വിധി വായിച്ചുനോക്കാൻ വ്യവസായ വകുപ്പ് മന്ത്രിമാർ ആയിരുന്ന കുഞ്ഞാലിക്കുട്ടിയും , ഇബ്രാഹിം കുഞ്ഞും , എളമരം കരീമും , ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥന്മാരും , നേതാക്കന്മാർ ആയിരുന്ന കടകംപള്ളി സുരേന്ദ്രനും , ആനത്തലവട്ടം ആനന്ദനും , ഐ എൻ ടി യു സി യുടെ നേതാക്കന്മാരും , ഐ എ എസ് കാരും, ഐ പി എസ് കാരും , ജഡ്ജിമാരും , വക്കീലന്മാരും , സാങ്കേതിക വിദഗ്ദന്മാരും ഒക്കെ തയ്യാറായിരുന്നെങ്കിൽ ട്രാവൻകൂർ ടൈറ്റാനിയം തകരുമായിരുന്നില്ല .


അഴിമതിക്കെതിരെ ,പൊതുമുതൽ സംരക്ഷിക്കാൻ നടത്തിയ പോരാട്ടത്തിൽ എനിക്ക് നഷ്ടം ആയതു ജീവിതത്തിന്റെ കാൽ നൂറ്റാണ്ട്. റിട്ടയർ ചെയ്യുന്ന ജീവനക്കാർക്ക് നൽകിയിരുന്ന ഒരു പവന്റെ സ്വർണ്ണ മോതിരം 24 വര്ഷം ആയിട്ടും എനിക്ക് ലഭിച്ചിട്ടില്ല . അത് വാങ്ങി തരണം എന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി വി ഡി സതീശന് ഞാൻ 31.5.2026 ൽ കത്ത് നൽകിയിരുന്നു . കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശം ആയതു കൊണ്ട് നൽകുവാൻ കഴിയുകയില്ല എന്ന് കോടികൾ വിഴുങ്ങിയ മന്ത്രിയുടെ വകുപ്പിൽ നിന്നും മറുപടി . 45 കോടി ഇപ്പോൾ ലഭിച്ച സ്ഥിതിക്ക് ഒരു പവന്റെ മോതിരവും , ഞാൻ ആവശ്യപ്പെട്ട നഷ്ട പരിഹാരവും നൽകുവാൻ ഇനി ബുദ്ധിമുട്ടില്ലല്ലോ . മോതിരം വാങ്ങി തരാൻ മുഖ്യമന്ത്രിക്ക് കഴിവില്ലെങ്കിൽ , അത് വാങ്ങി തരാൻ മോദിജിക്കും , അമിത്ഷായ്ക്കും കഴിയുമോ എന്ന് നോക്കാം .

Is the ED heading for Travancore Titanium too? Will two Industries Ministers get into trouble? Will Chennithala have to resign?

Related Stories
വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ മാത്രം

Oct 16, 2026 07:57 PM

വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ മാത്രം

വയോജനം യുവധാരയായ സംഭവം: ബോർഡ് മാറ്റും, പ്രവർത്തനം ജൂൺ 30 വരെ...

Read More >>
ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന സ്നേഹസംഗമം

Oct 16, 2026 05:35 PM

ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന സ്നേഹസംഗമം

ആവേശമായി കൊട്ടിയൂർ പഞ്ചായത്തിലെ വയോജന...

Read More >>
വയോജന കേന്ദ്രം യുവധാരയായ സംഭവത്തിൽ ഇന്ന് പേരാവൂർ ഡിവൈഎസ്പി ഓഫിസിൽ ചർച്ച.

Oct 16, 2026 10:47 AM

വയോജന കേന്ദ്രം യുവധാരയായ സംഭവത്തിൽ ഇന്ന് പേരാവൂർ ഡിവൈഎസ്പി ഓഫിസിൽ ചർച്ച.

വയോജന കേന്ദ്രം യുവധാരയായ സംഭവത്തിൽ ഇന്ന് പേരാവൂർ ഡിവൈഎസ്പി ഓഫിസിൽ...

Read More >>
സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

Oct 15, 2026 06:33 PM

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ്...

Read More >>
ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ രക്ഷിക്കാൻ.

Oct 15, 2026 11:13 AM

ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ രക്ഷിക്കാൻ.

ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ...

Read More >>
സ്ട്രോക്ക്  ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക് കൊട്ടിയൂരിൽ

Oct 15, 2026 05:31 AM

സ്ട്രോക്ക് ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക് കൊട്ടിയൂരിൽ

സ്ട്രോക്ക് ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക്...

Read More >>
Top Stories